Friday, July 12, 2013

മിണ്ടല്ലേ പറയല്ലേ ...........

എത്രയെത്ര ഷാപ്പുകളില്‍ പോയിരിക്കുന്നു ....
                                           എത്രയെത്ര തരം കളള്കുടിചിരിക്കുന്നു ......
                                                                                പല നാടുകള്‍ പലതരം കൂട്ടുകള്‍ .....
           ആത്യന്തികമായി കളള്കുടിക്കനുളളതെങ്കിലും പല രുചികളില്‍ തെങ്ങിന്‍കളള് കിട്ടുന്നത് ഇത്തിരി ഭയാനകമാണ് .......
ശരിക്കും കളള് രുചിക്കണമെങ്കില്‍ തെങ്ങില്‍ കയറി കട്ട് കുടിക്കണം
                                         ........കൊള്ളാം ....
                              .ഇന്ന് തന്നെ പ്ലാന്‍ നടപ്പാക്കാം .....
                                      ...... പക്ഷേ ആര് കയറും ..............
 നെഞ്ച് ഉരഞ്ഞു വലിഞ്ഞു കയറി ....കുടവുമായി തിരികെ ഇറങ്ങിയ ഘോഷിനെ സ്നേഹാദരങ്ങളോടെ ഞാനും കണ്ണനും വരവേററു..
........ ഹോ ..എന്റെ സാറേ .....ആ ഉറുബിനെയൊക്കെ കിറിയില്‍ തട്ടി നിര്ത്തിഞ മോന്തി കുടിക്കുന്ന കളളിന്റെ ഒരു സ്വാദ്
                                                    . .....ഫയങ്കരം ..............
 കുടം കാലിയാക്കി തെങ്ങിന്റെ ചോട്ടില്‍ വച്ച് ...... അന്നന്നു വേണ്ട കളളിനുള്ള വഴി ഞങ്ങള്ക്ക്ാ കാണിച്ചു തരുന്ന സ്വര്ഗ്സ്ഥനായ ആ നല്ല ഇടയനു നന്നിയും ......

 ആ ചെത്തുകാരന് സ്തോത്രവും ....

തെങ്ങിന്റെ ഓണര്‍ സോണി ചേട്ടന് ആദരാഞ്ഞളികളും എത്തിച്ചു ..........

ആ മധുരം നിറഞ്ഞ ലഹരിയിലും കണ്ണന്‍ സ്ഥിരം ഉപദേശം ഘോഷിനു നല്കി. ....

’’ഇത് നമ്മള് മൂന്നുപേരും സോണി ചേട്ടനും അല്ലാതെ വേറെ ആരും അറിയരുത്’’.......

 തല ആട്ടിയത് ഘോഷാണൊ കളള് ആണോ എന്ന് എനിക്ക് അന്ന് മനസിലായില്ല ....
പിറ്റേന്ന് മനസിലായി ...........

No comments: